06:19pm 05 September 2026
NEWS
ഭാര്യയുടെ മരണം ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ;മകളുടെ പരാതിയിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ച് പൊലിസ്


12/02/2025  10:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭാര്യയുടെ മരണം ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ;മകളുടെ പരാതിയിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ച് പൊലിസ്

ചേര്‍ത്തല : യുവതിയുടെ ദുരുഹ മരണത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിതാവ് ആക്രമിച്ചതിനെ തുടര്‍ന്നാണ് മാതാവ് മരിച്ചതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല നഗരസഭ 29ാം വാര്‍ഡിൽ പണ്ടക  ശാലാപറമ്പില്‍ സോണി (48) യെ ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തത്സോണിയുടെ ഭാര്യ സജി(46)യുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി ഈ  മാസം ഒൻപതിന് അടക്കം ചെയ്ത മൃതദേഹം പരാതിയെ  തുടര്‍ന്ന്   കല്ലറ തുറന്നു പൊലീസ് പുറത്തെടുക്കുകയായിരുന്നു തലയ്ക്ക് പരുക്കേറ്റ സജി ഒരു മാസത്തോളം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഞായറാഴ്ച രാവിലെ 7.30നാണ് മരിച്ചത്. തുടര്‍ന്ന് വൈകിട്ട് മുട്ടം സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിക്കൂകയും ചെയ്തിരുന്നു ജനുവരി എട്ടിനു രാത്രി പത്തിനു ശേഷമാണ് സജിയെ തലക്കു പരിക്കേറ്റ നിലയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്  ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പി ച്ചത്.വീട്ടിലെ സ്റ്റെയര്‍ കെയ്‌സില്‍ നിന്നും വീണതായാണ് ആശുപത്രി അധികൃതരെ ധരിപ്പിച്ചിരുന്നത്
അതിനാൽ ദൂരൂഹത സംശയിച്ചിരുന്നില്ല. ആരും പരാതി നൽകാത്തസാഹചര്യത്തിൽ സ്വാഭാവിക മരണമായി കണ്ട് മൃതദേഹം വീട്ടിലെത്തിച്ച് പിന്നീട് സംസ്‌കരിച്ചത്. ചൊവ്വാഴ്ച  മകള്‍ മീഷ്മ ചേര്‍ത്തല പോലീസില്‍ പരാതി  തുടർന്നാണ് സംഭവം പുറത്തറിയുന്നത് വിവരമറിഞ്ഞ  പോലീസ് സ്ഥലത്തെത്തി മീഷ്മക്ക് സംരക്ഷണം നല്‍കി സോണിയെ കസ്റ്റഡി യിലെടുക്കുകയായിരുന്നു.
നിരന്തരം ഭാര്യയെ അക്രമിക്കുന്ന സോണി ജനുവരി എട്ടിനു രാത്രി  സജിയെ അക്രമിച്ചെന്നും തല ഭിത്തിയിലിടിപ്പിച്ച് പരിക്കേല്‍ക്കുകയായിരുന്നുവെന്നും മകളുടെ മൊഴിയിലുള്ള തായാണ് വിവരം. മകള്‍ക്കു നേരെയും കത്തി കാട്ടി ഭീഷണി മുഴക്കിയതായും ഇതേ തൂടര്‍ന്നാണ് ആശുപത്രിയില്‍ വീണു പരിക്കു പറ്റിയതെന്നു പറഞ്ഞതെന്നുമാണ് വിവരം.  ചൊവ്വാഴ്ച രാത്രി ഇക്കാര്യം പറഞ്ഞ് സോണി വീണ്ടും മകളെ  ഭീഷണിപെടുത്തിയതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
ബുധനാഴ്ച രാവിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ട് മൂന്നരയോടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു പരിശോധന നടത്തിയത്. സബ് കളക്ടര്‍ സമീര്‍ കിഷന്‍, എ.എസ്.പി ഹരീഷ് ജയിന്‍, തഹസില്‍ദാര്‍ കെ.ആര്‍.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാ ക്കിയത്.തുടര്‍ന്ന പോസ്റ്റു മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി യിലേക്ക് മാറ്റി. പോലീസ് സര്‍ജൻ്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. നിലവില്‍ അസ്വാഭിവക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് പോസ്റ്റു മോര്‍ട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാ നത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.